പോസ്റ്റുകള്‍

എന്റെ മഷിക്കുരുക്കുകൾ

മുണ്ടിക്കുഴി- കാൽമുദ്രകൾ -3 (എന്റെ ചെറിയ യാത്രകൾ )

ഇമേജ്
അന്ന് മുണ്ടിക്കുഴിയിലേക്കായിരുന്നു ഞാനും ജിജുമോനും ആനിമോളും പോയത് . പ്രത്യേകിച്ചു കാരണമൊന്നുമില്ലാ എന്ന് പറയാൻ പറ്റില്ല .ഒരു ഭൂതത്തെ കാണാൻ.ഞാനും ജിജുമോനും അന്ന് മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. ആനിമോൾ നാലാം ക്ലാസ്സിലും. വീട്ടിലെ കരിംതകര  കാവിലെ വലിയ മരങ്ങളുടെ വലിയ വേരുകളിൽ എത്തിച്ചു കയറി നിന്ന് പടിഞ്ഞാറേ വിദൂരതയിലേക്ക് നോക്കുമ്പോൾ കാണുന്ന ജലശേഖരമാണ് മുണ്ടിക്കുഴി .വെള്ളനിറത്തിലുള്ള ധാരാളം കൊക്കുകളും ചാര നിറത്തിലുള്ള മുണ്ടികളും സ്വൈര്യമായി നിറഞ്ഞു വിഹരിച്ചിരുന്ന ആ പ്രദേശം ഞങ്ങൾ കുട്ടികൾക്ക് നിഷിദ്ധമായിരുന്നു .കാരണം ആരെയും ആകർഷിക്കുന്ന ഒരു വന്യ ഭംഗി ആ പാറക്കൂട്ടങ്ങൾ നിറഞ്ഞ ജലരാശിക്കുണ്ടായിരുന്നു .കുട്ടികൾ അവിടെ എത്തിയാൽ വെള്ളത്തിൽ ഇറങ്ങാതിരിക്കില്ല .ഇറങ്ങി പോയാൽ പിന്നെ തിരിച്ചു വരില്ലാത്രേ . സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തിലേക്ക് നോക്കിയാൽ   വെള്ളത്തിനുള്ളിലെ ഉരുളൻ കല്ലുകളും തുള്ളിത്തെറിക്കുന്ന പരൽമീനുകളും നീണ്ട പച്ച മുടി വിടർത്തിഉലയ്ക്ക്ന്നത്  പോലെയുള്ള പായൽ കൂട്ടങ്ങളുമൊക്കെ വ്യക്തമായി കാണാം .കുട്ടികൾ പരൽ മീനിനെ കണ്ടായിരിക്കും ആദ്യം  മെല്ലെ ഇറങ്ങുക....പക്ഷെ തെളി നീരിൽ ഒളിഞ്ഞിരിക്

ചെമ്പരത്തി വേലി -കാൽ മുദ്രകൾ-2 (എന്റെ ചെറിയ യാത്രകൾ )

ഇമേജ്
#kaalmudrakal കാൽ മുദ്രകൾ (എന്റെ യാത്ര) (2) തൈര് വാങ്ങാൻ ജഗദമ്മ ഇച്ചേയിയുടെ വീട്ടിലേയ്ക്ക് പോയിരുന്ന യാത്രയാണ് ഇന്ന് ഓർമ്മ വന്നത് .എന്റെ വീട്ടിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാത്രമേ ദൂരമുള്ളു ജഗദമ്മ ഇച്ചേയിയുടെ വീട്ടിലേയ്ക്ക്. ഞങ്ങളുടെ നാട്ടിൽ ഏറെ പശുക്കളെ വളർത്തിയിരുന്ന ജഗദമ്മയിച്ചേയിയുടെ വീട്ടിൽ നിന്നാണ് പാൽ ,തൈര്, വെണ്ണ, നെയ്യ് ഒക്കെ വാങ്ങിയിരുന്നത്.  വീട്ടിൽ മിക്ക ദിവസവും മോര് തൈര് ഒക്കെ നിർബന്ധമാണ്. ജഗദമ്മയിച്ചേയുടെ വീട്ടിലേയ്ക്ക് ഒരു പത്തര പതിനൊന്നരയോടെ  എന്നേയോ ജിജു മോനേയോ  കൈയ്യിൽ കാശും സാമാന്യം വല്യ ഒരു മൊന്തയുമായി പറഞ്ഞു വിടും. ഒറ്റയ്ക്കാണ് പറഞ്ഞു വിടുന്നതെങ്കിലും സത്യത്തിൽ ഒരിക്കൽ പോലും ഞങ്ങൾ ഒറ്റയ്ക്ക് പോകാറുണ്ടായിരുന്നില്ല... ഒരു ബറ്റാലിയൻ കൂട്ടുകാരും ഞങ്ങൾക്കൊപ്പം കാണും.  വീടിന് വടക്കുവശം കരിമ്പിൻ തോട്ടമാണ് ആ തോട്ടത്തിന് നടുവിലൂടെ പഞ്ചാര മണൽ വിരിച്ച പാത.... ഇരുവശവും കരിമ്പിൻ പൂക്കൾ കാറ്റിലുലഞ്ഞ്.... കരിമ്പിൻ തോട്ടമവസാനിക്കുന്നിടത്ത് ഒരു വശത്ത് പി .സി.സാറിന്റെ തെങ്ങിൻ തോപ്പ്. മറുവശം തെക്കേപറമ്പിൽ കാരുടെ കശുമാവിൻ തോട്ടം. പിന്നെ ചെറിയൊരു കയറ്റമാണ്.... മഴ പെയ്താൽ കുത്തിയ

ബോൺസായി (കഥ)

ഇമേജ്
*ബോൺസായി*       (കഥ) *സുമിൻ ബെന്നി* വലിയ വടവൃക്ഷത്തിന്റേതു  പോലെ ഭംഗിയാർന്ന ഇരുത്തം വന്ന വേരുകൾ ഏതോ കൊടും കാടകങ്ങളിലെ മണ്ണിനെ അള്ളിപ്പിടിച്ചു നിൽക്കും പോലെ.... ഇത്തിരി കുഞ്ഞൻ ചട്ടിയിൽ നിരത്തിയ മണ്ണിൽ ഒരു വന്മരത്തിന്റെ എല്ലാ ഭംഗിയും, പക്വതയും, ആഢ്യതയും, പ്രൗഢിയും പ്രകടിപ്പിച്ച് അങ്ങനെ വളരുന്നുണ്ടായിരുന്നു  .ഒന്നല്ല നാൽപ്പതോളം ബോൺസായി മരങ്ങൾ .ശാഖോപശാഖകളായി പിരിഞ്ഞു വേടുകളിറങ്ങിയ ആൽമരവും ,കുനുകുനുന്നനെ മരതക പച്ച വിരിച്ച സൈപ്രസ്സ് മരവും ,ശുഭ്രനിറത്തോടുകൂടി കൊലുന്നനെ വളർന്ന് പോകുന്ന ബിർച്ച് മരവും  ,പൂവാകയും ,പവിഴമല്ലിയും ,ദേവതാരുവുമൊക്കെ ആ കൂട്ടത്തിലുണ്ടായിരുന്നു .വിവാഹത്തിന്റെയന്ന് വലതുകാൽ വച്ചു കയറാൻ പടിക്കെട്ടിൽ നിൽക്കുമ്പോളാണ് സിറ്റ് ഔട്ടിൽ ഭംഗിയായി നിരത്തിയ ഈ കുഞ്ഞൻ വൃക്ഷങ്ങൾ ശ്രദ്ധയിൽ പെട്ടത് .പുതിയ വീടിന്റെ അപരിചിതത്വത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ മനസിനാകെ കൗതുകം നിറച്ചത് ആ കുഞ്ഞൻ മരങ്ങളുടെ ഭംഗിയായിരുന്നു . ശരത്തും അച്ഛനുമായിരുന്നു ബോൺസായി ചെടികൾ പരിപാലിച്ചിരുന്നത് .മുറ്റത്തും സിറ്റ് ഔട്ടിലും മുറികളിലുമൊക്കെ സാത്വക ഭാവം വിതച്ച ഒരുപാടൊരുപാട് വൃക്ഷ സൗന്ദര്യങ്ങൾ .ചിലത് പ

ഡിക്രൂസച്ചൻ

ഇമേജ്
*ഡിക്രൂസച്ചൻ*                                                                                                                                                                                                                                                                                                                                      (കഥ)  *സുമൻ ബെന്നി*                                ഡിക്രൂസച്ചന്റെ ലാമ്പി സ്‌കൂട്ടർ പന്തുകളവും കടന്നു വെളിച്ചേമ്പുകൾ വളർന്നു മുറ്റിയ ചതുപ്പിനരികിലെ  ഇടവഴിയിലേക്ക്  തിരിയുന്നത് കണ്ടപ്പോഴേ കരുതി തുരുത്തിലെ ഏതെങ്കിലുമൊരു വീട്ടിലേക്കായിരിക്കും  അച്ചന്റെ ലക്ഷ്യമെന്ന് . നരച്ച ആകാശനിറമുള്ള ആ സ്‌കൂട്ടറിന്റെ കിറുകിറാ  ശബ്ദം ദൂരെനിന്നു കേട്ടപ്പോഴേ പന്തുകളത്തിൽ അതുവരെ നിറഞ്ഞാടിയ പെലെയും ,വാൾട്ടറും ,ചാക്കോയും രാജപ്പനും തെന്നാലിയുമൊക്കെ വശങ്ങളിലുള്ള പൊന്തക്കാടുകളിലേക്ക്  പരക്കം പാഞ്ഞോടി .ഗോളി കുഞ്ഞുമോനും കാഴ്ചക്കാരനായ രാരിച്ചനും പഞ്ചായത്തു കിണറിന്റെ ചുറ്റുമതിലിനപ്പുറമാണോളിച്ചത് .കലുങ്കിന്റെ വശങ്ങളിലെ നടപ്പു വഴിയിറക്കത്തിലേക്ക് ഓടിവന്നു നിരങ്ങിയിറങ്ങിയിറങ്ങിയപ്പോൾ തൊട

അച്ചുവമ്മ (കഥ )

ഇമേജ്
*അച്ചുവമ്മ*       (കഥ) *സുമിൻ ബെന്നി* എന്റെ കാതു കുത്തിത്തന്നത് അച്ചുവമ്മയാണ് .എന്റേത് മാത്രമല്ല ഞങ്ങളുടെ നാട്ടിലെ പെൺകുഞ്ഞുങ്ങളുടെ എല്ലാം കാതിൽ മിന്നുന്ന പൊന്നിന് പിന്നിൽ അച്ചുവമ്മയുടെ നാരകമുള്ളിന്റെ തുളഞ്ഞു കയറുന്ന വേദനയുടെ ഒരു കഥയുണ്ട് .കാതു കുത്തിന് വേണ്ടിത്തന്നെയാണെന്നു തോന്നുന്നു അച്ചുവമ്മ മുറ്റത്തു വലിയൊരു ചെറുനാരകവും വളർത്തിയിട്ടുണ്ടായിരുന്നു . ഓർമ്മകൾ എന്റെ മസ്തിഷ്കത്തിൽ കുറിപ്പെഴുതിത്തുടങ്ങിയ കാലം മുതൽ ഞാൻ കാണുന്ന മുഖമാണ് അച്ചുവമ്മയുടേത് .എന്റെ വീട്ടിലെ സ്ഥിര സാന്നിധ്യമായതിനാൽ തിരിച്ചറിവിന്റെ നാളെത്തും വരെ അവർ എന്റെ വീട്ടിലെ ആരോ ആണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്  .വെളുത്തതെങ്കിലും അൽപ്പം നിറം മങ്ങിയ ചട്ടയും അടുക്കിട്ടു ഞൊറിഞ്ഞു വാൽ നീട്ടിയ തുരിശ്ശ് നീല മുണ്ടുമായിരുന്നു അച്ചുവമ്മയുടെ വേഷം .എപ്പോഴും ചിരിക്കുന്ന ആ മുഖത്തിന് തീരെ ചേർച്ചയില്ലാത്തതു പോലെ ആകെയുള്ള രണ്ടേ രണ്ടു പല്ലുകൾ ഇടയ്ക്കിടെ ചുണ്ടിന്റെ വേലിക്കെട്ടു ഭേദിച്ച് പുറത്തേക്കുറ്റു നോക്കി നിൽക്കും .സംസാരിക്കുമ്പോഴൊക്കെ കാതിലെ കൊടക്കടുക്കൻ ഇളകുന്നതു  നോക്കിയിരിക്കാൻ നല്ല രസമാണ് .നാലും മൂന്നും ഏഴു മുടി എന്ന്  സ്വയം വിശേഷിപ

മരണശയ്യ.... Death Couch...

ഇമേജ്
മരണക്കിടക്ക.... മരണശയ്യ....  Death Couch... കുറച്ചു ദിവസങ്ങളായി  തണുത്ത ഒച്ചു പോലെ ചിന്തകളിൽ ഈ വാക്കുകൾ ഇഴഞ്ഞിഴഞ്ഞെത്തുന്നു. ആ ചിന്തകളേ കുടഞ്ഞകറ്റാനെന്ന പോലെ  സുമി ടീച്ചർ തലകുടഞ്ഞു. മാസ്ക്കിൻ്റെയും സാനിറ്റൈസറിൻ്റെയും സുരക്ഷിതത്വത്തിൽ വിശ്വസിച്ച് എത്ര നാളിങ്ങനെ.....!വാക്സിനേഷൻ്റെ ചുട്ടു നീറ്റലകറ്റാൻ തോളിലമർത്തി തിരുമുന്നതിനിടയിൽ വീണ്ടും ചിന്തകളുണർന്നു. മരണം തീർച്ചയാണ് ആർക്കും.... എപ്പോൾ...????എവിടെ....???? എങ്ങനെ...???? അറിയില്ല. അറിയുവാൻ യാതൊരു സാധ്യതയുമില്ലാത്ത അറിവിനേ തിരയുന്നത് ഒരു കൗതുകമല്ലേ. തൻ്റെ ജനനം എങ്ങിനെയായിരുന്നു..? ഇരുട്ടു കട്ടപിടിച്ച ഓർമ്മകളേ വകഞ്ഞു നോക്കി നോക്കി ടീച്ചറിരുന്നു.  വാക്സിനേഷൻ കേന്ദ്രത്തിലെ തിക്കും തിരക്കിനുമിടയിൽ ദുഖ:ത്തുരുത്തുകളായി മാറിയ മനുഷ്യർക്കിടയിലിരുന്ന്  തന്നിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം..സ്വത്വം തേടാനൊരു ശ്രമം അത്ര മാത്രം. എല്ലാ സുഖങ്ങൾക്കും സന്തോഷങ്ങൾക്കുമിടയിൽ ഓരോ മനുഷ്യൻ എന്നും ഒറ്റയ്ക്കാണ്. എല്ലാവരുമുണ്ട്.... പക്ഷേ ആരുമില്ല എന്ന അവസ്ഥ. ഓർമ്മ വച്ച കാലം മുതൽ തൻ്റെ സംഘർഷവും ഇതുതന്നെയായിരുന്നില്ലേ...? തന്റെ ആദ്യ ശ്വാസം നല്ലമ്മച്ചീവീട്ടിലെ തണുത്ത നടുമ

കാക്കക്കുയിൽ

ഇമേജ്
*കാക്കക്കുയിൽ*           *(കഥ)* *സുമിൻ ബെന്നി* സെക്കൻഡ് ലോക്ക് ഡൗൺ തുടങ്ങും മുൻപ് അത്യാവശ്യം കുറച്ചു സാധനങ്ങളൊക്കെ വാങ്ങി വന്നു പുറത്തെ കാഴ്ചകളിലേക്ക് വാതിൽ തുറന്നപ്പോഴാണ് ഫ്ലാറ്റിന്റെ "ബാൽക്കണി തുഞ്ചത്തേക്ക് "നീണ്ടു നിന്ന ഏ സി ഡക്ടിന്റെ മുകളിൽ കൂടുകൂട്ടിയിരുന്ന ഏതോ പക്ഷിയുടെ കുഞ്ഞു ബാൽക്കണിയിൽ വീണു കിടക്കുന്നതു ചേട്ടൻ വിളിച്ചു കാണിച്ചു തന്നത് .നല്ല കറുപ്പുനിറം ചിറകുകളിൽ ഒരു വരപോലെ വെള്ള തൂവലുകൾ മുളച്ചു വന്നു തുടങ്ങിയിട്ടുണ്ട് .നീളമുള്ള കാലുകൾ രണ്ടും രണ്ടു ദിശയിലേക്കാണിരിക്കുന്നതു.ചെറിയ ചുണ്ടിനിരുവശത്തും നേർത്ത വെള്ള വരകൾ .പൊടി തൂവലുകൾ മാറിത്തുടങ്ങിയിട്ടുണ്ട് .ഒരു കണ്ണ് മാത്രം തുറന്ന് അത് ചുറ്റും നോക്കുകയാണ് . "കാക്കക്കുഞ്ഞാണോ ...ജീവനുണ്ടെന്നു തോന്നുന്നു.നീയതിനു ഇത്തിരി വെള്ളം കൊടുത്തു നോക്കിയേ .തൊടാനൊന്നും പോണ്ടാട്ടോ .വൈറസ് സിനിമയിൽ കണ്ടപോലെ വല്ല അസുഖോം പിടിച്ചാലോ ....ഒന്നാമത് കൊറോണക്കാലമാ".എവിടെയാണ് അതിന്റെ കൂട് എന്ന് നോക്കുന്നതിനിടയിൽ ചേട്ടൻ പറഞ്ഞു. ഓടിപ്പോയി വെള്ളം എടുത്തുകൊണ്ടു വന്നു വിരൽ തുമ്പിൽ ഇറ്റിച്ചു കൊടുക്കാൻ തുടങ്ങിയപ്പോഴേ അത് പേടിച്ചു ചിറകുകൾ രണ്ടും വി